ബെംഗളൂരു: യുക്രൈനില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയെ കുറിച്ച് ബി.ജെ.പി. എം.എല്‍.എയുടെ പരാമര്‍ശം വിവാദമായി. കര്‍ണാടക സ്വദേശിയായ നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹത്തിനായി കുടുംബം കാത്തിരിക്കുന്ന വേളയില്‍ ‘ഒരു മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം എടുക്കുന്നു’ വെന്നാണ് ബി.ജെ.പി. എം.എല്‍.എ. പരാമര്‍ശം നടത്തിയത്.

ഹുബ്ലി-ധര്‍വാദ് മണ്ഡലത്തിലെ എം.എല്‍.എയായ അരവിന്ദ് ബെല്ലാദിന്റേതാണ് ഇത്തരത്തില്‍ വിവാദമായ പരാമര്‍ശമുണ്ടായത്. ഒരു ശവപ്പെട്ടിക്ക് പകരം എട്ടു മുതല്‍ പത്തുവരെ ആളുകളെ വിമാനത്തില്‍ കയറ്റാമെന്നാണ് അദ്ദേഹം പറഞ്ഞത്.
നവീന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് എംഎല്‍എ വിവാദ പരാമർശം നടത്തിയത്.