കറാച്ചി; പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിൽ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 50 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ജനമേഖലയിലാണ് പള്ളി ഉള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
സായുധരായ രണ്ട് അക്രമികള്‍ പള്ളിക്ക് പുറത്ത് പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് പെഷവാര്‍ പൊലീസ് മേധാവി പറയുന്നു . വെടിവയ്പില്‍ ഒരു പൊലിസുകാരനും ഒരു അക്രമിയും കൊല്ലപ്പെട്ടു.