മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി.ഇപ്പോഴിതാ കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപി തന്റെ 253ാം ചിത്രം പ്രഖ്യാപിച്ചത്. ന്യൂസ്പേപ്പർ കട്ടിങ്ങുകളുടെ ഒരു പോസ്റ്റ്റിനൊപ്പം നടത്തിയ പ്രഖ്യാപനത്തിൽ വലിയ സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും താരം അറിയിച്ചിരുന്നു. അതോടെ സൂപ്പർഹിറ്റ് ചിത്രം പത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ടുള്ള വീഡിയോയും പങ്കുവച്ചിരിക്കുകയാണ് താരം.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ടാണ് താരത്തിന്റെ വീഡിയോ. സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇതൊരു അവസരമാണ് എന്നാണ് താരം പറയുന്നു. 5നും 80നും ഇടയിൽ പ്രായമുള്ളവരെയാണ് സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.