പടക്കം നിർമിക്കുന്ന വീട്ടിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.ഉഗ്രസ്ഫോടനത്തിൽ സമീപത്തെ മൂന്ന് വീടുകൾകൂടി തകർന്നിട്ടുണ്ടെന്ന് ഭഗൽപുർ ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ വ്യക്തമാക്കി. സംഭവത്തെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പടക്കനിർമാണ തൊഴിൽ ചെയ്തിരുന്ന കുടുംബം താമസിച്ച വീട്ടിലാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്.സ്ഫോടനത്തിൽ പൂർണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ നീക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്.