ജിസാന്‍: സൗദി അറേബ്യയിലെ ജിസാനില്‍ കള്ളനോട്ടുമായെത്തിയ അഞ്ചംഗ സംഘം പിടിയില്‍. സൗദി യുവാവും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന മൂന്ന് യെമനികളും നുഴഞ്ഞുകയറ്റക്കാരായ യെമനിയും അടങ്ങിയ സംഘത്തെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
അബൂഅരീശിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് സംഘം കള്ളനോട്ടുകള്‍ നിര്‍മ്മിച്ചിരുന്നത്. ഇവരുടെ പക്കല്‍ നിന്നും കള്ളനോട്ട് ശേഖരവും വ്യാജ കറന്‍സി നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പ്രവിശ്യ പൊലീസ് അറിയിച്ചു.