കീവ്: യുക്രൈനിൽ ഒരാഴ്ചക്കാലമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് 249 സാധാരണക്കാർ യുഎൻ മനുഷ്യാവകാശ സംഘടന. അധിനിവേശത്തിൽ 553 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച വരെ ആകെ കൊല്ലപ്പെട്ടവർ 227 പേരും പരുക്കേറ്റവർ 525 പേരുമായിരുന്നു.
“2022 ഫെബ്രുവരി 24 ന് പുലർച്ചെ 4 മണി മുതൽ 2022 മാർച്ച് 2 ന് അർദ്ധരാത്രി 12 മണി വരെ രേഖപ്പെടുത്തിയിട്ടുള്ള സിവിലിയൻ മരണങ്ങളിൽ ഭൂരിഭാഗവും കനത്ത പീരങ്കികളിൽ നിന്നും മൾട്ടി-ലോഞ്ച് റോക്കറ്റ് സംവിധാനങ്ങളിൽ നിന്നും മിസൈൽ, വായു എന്നിവയിൽ നിന്നുള്ള ഷെല്ലിംഗുകളില്‍ നിന്നുമാണ്,” യുഎൻപ്രസ്താവനയിൽ പറഞ്ഞു.