മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്‍റെ യുക്രെയ്‌ൻ അധിനിവേശത്തിനെതിരെ പ്രതിഷേധ സൂചകമായി പാരീസ് ഗ്രെവിൻ മ്യൂസിയം അദ്ദേഹത്തിന്റെ മെഴുക് രൂപം നീക്കം ചെയ്തു.
“ഞങ്ങൾ ഒരിക്കലും ഹിറ്റ്ലറെപ്പോലുള്ള സ്വേച്ഛാധിപതികളെ ഗ്രെവിൻ മ്യൂസിയത്തിൽ പ്രതിനിധീകരിച്ചിട്ടില്ല, ഇന്ന് പുടിനെ പ്രതിനിധീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” മ്യൂസിയം ഡയറക്ടർ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മ്യൂസിയത്തിലെ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2000-ൽ സൃഷ്ടിച്ച പ്രതിമ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെയർഹൗസിലേക്ക് മാറ്റി.
ലോകത്തെ വിവിധ മേഖലകളിൽ സംഭാവന നൽകിയ ബഹുമാന്യരായ വ്യക്തികളുടെ ജീവൻ തുടിക്കുന്ന മെഴുക് പ്രതിമകളാണ് പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിലുള്ളത്. മ്യൂസിയത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിലവിൽ നടക്കുന്ന സംഭവങ്ങളെ തുടർന്ന് ഒരു പ്രതിമ പിൻവലിക്കുന്നത്.