കൊച്ചി: യുക്രൈൻ അതിർത്തിയിൽ നിന്ന് സർക്കാർ ചാർട്ടേഡ് വിമാനത്തിൽ ഇന്ന് 167 വിദ്യാർഥികൾ കൂടി നെടുമ്പാശ്ശേരിയിൽ എത്തി. വൈകിട്ട് അഞ്ചു മണിയോടെയാണ് മലയാളി വിദ്യാർഥികളുടെ സംഘം കൊച്ചിയിൽ എത്തിയത്.
രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനം കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നനായി ഉച്ചക്ക് 1.30ലേക്ക് യാത്ര നീട്ടി വൈക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിൽ എത്തിയ വിദ്യാർഥികൾക്ക് സംസ്ഥാനത്തിൻ്റെ മറ്റ് ഇടങ്ങളിലേക്ക് ഉള്ള യാത്രക്കായി കെഎസ്ആർടിസി വോൾവോ ബസ്സുകൾ ഏർപ്പെടുത്തിയിരുന്നു.
യുക്രൈനിൽ നിന്ന് ഇതുവരെ 530 മലയാളി വിദ്യാർഥികളാണ് കേരളത്തിൽ എത്തിയത്.