കൊച്ചി: പൊലീസിനെതിരെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍
വിമര്‍ശനമുയര്‍ന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടതുനയമല്ല, സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. പൊലീസിനെ കുറിച്ച് ഒറ്റപ്പെട്ട വിമര്‍ശനം എല്ലാക്കാലത്തും ഉണ്ട്. പൊലീസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും പേടി വേണ്ടെന്നും കോടിയേരി പറഞ്ഞു.
സ്ത്രീ സമത്വത്തെ കുറിച്ച് ചര്ച്ചകളുണ്ടായിരുന്നെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച വികസന നയരേഖയില്‍ സിപിഎം ഒറ്റക്കെട്ടാണെന്നും നയരേഖ വേണ്ടെന്ന് സമ്മേളനത്തില്‍ ആരും പറഞ്ഞിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.