കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. യുവനേതാക്കളായ പിഎ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എന്നിവർക്കും സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോടിയേരി പാർട്ടി സെക്രട്ടറി ആയി തുടരണമെന്നാണ് പോളിറ്റ് ബ്യൂറോയുടെയും താൽപര്യം.
ആനത്തലവട്ടം ആനന്ദൻ, വൈക്കം വിശ്വൻ, സി കരുണാകരൻ, എൻജി കമ്മത്ത്, എംഎം മണി എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായേക്കും. പകരം, കടകംപള്ളി സുരേന്ദ്രൻ, സികെ രാജേന്ദ്രൻ, പിഎ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ, സജി ചെറിയാൻ, വിഎൻ വാസവൻ എന്നിവരുടെ പേരുകളാണ് പുതുതായി കേൾക്കുന്നത്. ഇതുസംബന്ധിച്ച ചിത്രം നാളെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും സൂചനകൾ.