സിപിഐഎം പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഭൂരിപക്ഷ ജനങ്ങളുടെ പാർട്ടിയാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാദേശിക സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം തയാറാകണമെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചു. പൊലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ നിന്നാണ് രൂക്ഷ വിമർശനം ഉയർന്നത്.