അഞ്ചാലുംമൂട്: പോക്‌സോ കേസിൽ 19-കാരനെ പോലീസ് പിടികൂടി. കുരീപ്പുഴ ജിജിഭവനിൽനിന്ന് ശക്തികുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശിനെ(19)യാണ് പിടികൂടിയത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: സ്‌കൂളുകൾക്കുമുന്നിൽ ബൈക്കിലെത്തി പെൺകുട്ടികളെ ഉപദ്രവിക്കുക പതിവാക്കിയ ഇയാൾ ഒരു പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു.പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ പോലീസിനു നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു.പോക്‌സോ നിയമപ്രകാരം െേകസടുത്തു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജൻ, എസ്.ഐ.മാരായ ഷബ്ന, ലഗേഷ്‌കുമാർ, ഓമനക്കുട്ടൻ, എ.എസ്.ഐ. രാജേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.