ലണ്ടന്‍: പ്രമുഖ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോൾ ക്ലബായ ചെല്‍സിയെ വില്ക്കാന് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രാമോവിച്ച് തന്നെയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന് ഇരയായവര്‍ക്ക് നല്‍കുമെന്നും അബ്രാമോവിച്ച് വ്യക്തമാക്കി.
നേരത്തെ ചെല്‍സിയുടെ നടത്തിപ്പ് അവകാശം ക്ലബിന്റെ തന്നെ ചാരിറ്റി സൊസൈറ്റിക്ക് അബ്രാമോവിച്ച് കൈമാറിയിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യന്‍ ഭരണകൂടത്തോട് അടുത്ത് നില്ക്കുന്ന അബ്രാമോവിച്ചിന് നേരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
അബ്രാമോവിച്ചിന് കീഴില്‍ 19 കിരീടങ്ങളാണ് ചെല്‍സി സ്വന്തമാക്കിയത്. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും അഞ്ച് പ്രീമിയര്‍ ലീഗും അതിൽ ഉള്‍പ്പെടുന്നു. ഫോബ്സിന്റെ കണക്കുകൾ അനുസരിച്ച് 1400 കോടി യുഎസ് ഡോളറാണ് അബ്രാമോവിച്ചിന്റെ ആസ്തി.