യുക്രൈനുമേലുള്ള റഷ്യൻ അധിനിവേശം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയിലെയും ബലാറസിലെയും പദ്ധതികള്‍ നിര്‍ത്തിവച്ച് ലോകബാങ്ക്.ക്രിമിയ പിടിച്ചെടുത്തതോടെ 2014 മുതല്‍ റഷ്യയ്ക്ക് പുതിയ വായ്പകളോ രാജ്യത്ത് പുതിയ നിക്ഷേപങ്ങളോ അനുവദിച്ചിട്ടില്ലെന്നും ലോകബാങ്ക് വ്യക്തമാക്കി.അമേരിക്ക ബെലാറസിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം 2020ന്റെ പകുതിയോടെ ബെലാറസിനും പുതിയ വായ്പകള്‍ ലോകബാങ്ക് അനുവദിച്ചിട്ടില്ല.
അതേസമയം യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ ഏഴ് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദക്ഷിണ കൊറിയയും .റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയത്തിന്റെ നടപടി.