യുക്രെയ്ൻ-റഷ്യ സംഘർഷം അതിരൂക്ഷമാവുന്നതിനിടെ യുക്രൈനില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ എണ്ണം 498 ആയി.1597 പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി 24ന് യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള കണക്കാണിത്
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം വളരെ കൂടുതലാണെന്ന് യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.
2870ലധികം യുക്രൈന്‍ സൈനികർ കൊല്ലപ്പെട്ടെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. 3700ലധികം പേർക്ക് പരിക്കേറ്റു. 572 പേരെ റഷ്യന്‍ സേന പിടികൂടിയതായും വക്താവ് പറഞ്ഞു. ഈ അവകാശവാദത്തെ കുറിച്ച് യുക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.