മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിനിടെ തങ്ങളുടെ 498 സൈനികർ മരിച്ചതായി സ്ഥിരീകരിച്ച് റഷ്യ. ഇതുവരെ 1,597 സൈനികർക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പ്രസ്താവനയിൽ പറഞ്ഞു.
“നാനൂറ്റി തൊണ്ണൂറ്റിയെട്ട് റഷ്യൻ സൈനികർ ഡ്യൂട്ടിക്കിടെ മരിച്ചു,” പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് സ്റ്റേറ്റ് ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ആദ്യമായാണ് റഷ്യ അപകടത്തിൽപ്പെട്ടവരുടെ കണക്ക് രേഖപ്പെടുത്തുന്നത്.
2,870-ലധികം യുക്രെയ്നിയൻ സൈനികരും ദേശീയവാദികളും കൊല്ലപ്പെടുകയും 3,700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇന്റർഫാക്‌സ് റിപ്പോർട്ട് ചെയ്യുന്നു.