കീവ്: ഇന്ത്യക്കാരടക്കമുള്ള വിദേശിയർക്കും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും തുല്ല്യ സഹായം ലഭ്യമാക്കുമെന്ന് യുക്രൈൻ. വിദേശീയർക്ക് രാജ്യത്ത് ചേരിതിരിവും വംശീയതയും നേരിടേണ്ടി വരുന്നെന്ന റിപ്പോർട്ടുകളിലാണ് യുക്രൈൻ പ്രതികരണം.
“ആഫ്രിക്കക്കാർ അടക്കം രാജ്യം വിട്ടുപോകുന്നവർ ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവർ സുരക്ഷിതമായി തങ്ങളുടെ നാട്ടിലേക്ക് മങ്ങുന്നതിന് തുല്യ സഹായം നൽകും.”- യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുള്ള എല്ലാവർക്കും തുല്ല്യ നിലയിൽ തന്നെ സഹായം ലഭ്യമാക്കുമെന്ന് ദിമിത്രോ കുലേബ അറിയിച്ചു.
യുക്രൈൻ അതിർത്തികളിൽ ആഫ്രിക്കൻ വംശജർ കടുത്ത വംശീയത നേരിടുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയിനുകളിലും മറ്റും കയറുന്നതിന് യുക്രൈനികൾക്കാണ് പരിഗണന നൽകുന്നതെന്നും കടുത്ത വിവേചനം നേരിടുന്നുവെന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളും പരാതിപ്പെട്ടിരുന്നു.