മലയാളികളുടെ പ്രിയ നടൻ ജോജു ജോർജ്ജിന്റെ മകൻ ഇവാൻ ജോർജ്ജ് നായകനാകുന്ന ഹ്രസ്വചിത്രം പരിപ്പ് റിലീസ് ആയി.ജോജു ജോര്‍ജ്ജിന്റെ തന്നെ നിര്‍മ്മാണ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെ ആണ് ചിത്രം നിര്‍മ്മിച്ചത്. സംവിധാനം ചെയ്തത് സിജു എസ് ബാവ.
ആൾക്കൂട്ട മർദനമേറ്റു മരണപ്പെട്ട മധുവിന്റെ ജീവിതം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രം സമൂഹത്തിലെ തിന്മകൾക്ക് എതിരെ കൂടി വിരൽ ചൂണ്ടുന്നു. ബിലു ടോം മാത്യു ഛായാഗ്രഹണവും സജു ശ്രീനിവാസ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ആലാപനം സാറാ റോസ് ജോസഫ്. വിനീത് പല്ലക്കാട്ട് ആണ് എഡിറ്റിങ്.