സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘എതർക്കും തുനിന്തവൻ’. രണ്ടര വർഷങ്ങൾക്ക് ശേഷം സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോൾ സംവിധാനം പാണ്ടിരാജാണ്. പാണ്ടിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. തിയറ്ററുകളിൽ ആവേശമാകുമെന്ന ചിത്രമായിരിക്കും ‘എതർക്കും തുനിന്തവൻ’ എന്ന് വ്യക്തമാക്കി ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.
‘എതർക്കും തുനിന്തവൻ’ ചിത്രം മാർച്ച് 10നാണ് റിലീസ് ചെയ്യുക.പ്രിയങ്ക അരുൾ മോഹൻ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. ആർ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സൂര്യയുടെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് റൂബൻ.