ദുൽഖർ നായകനാകുന്ന പുതിയ ചിത്രം ‘ഹേ സിനാമിക’ നാളെ റിലീസ് ചെയ്യുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗദ്ഭയായ നൃത്ത സംവിധായകരിൽ ഒരാളായ ബ്രിന്ദ മാസ്റ്റർ ആണ് ‘ഹേ സിനാമിക’ സംവിധാനം ചെയ്യുന്നത്. ‘ഹേ സിനാമിക’യുടെ ഫോട്ടോകളൊക്കെ ഓൺലൈനിൽ തരംഗമായി മാറിയിരുന്നു. ‘ഹേ സിനാമിക’ ചിത്രത്തിന്റെ പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടതും വൻ ഹിറ്റായിരിക്കുകയാണ് (Hey Sinamika song).
‘ഹേയ് സിനാമിക’ ചിത്രത്തിൽ നായികമാരായ അദിതി റാവുവും കാജൽ അഗർവാളുമാണ് ഗാനരംഗത്ത് ഉള്ളത്. ഇവരുടെ നൃത്തമാണ് ചിത്രത്തിന്റെ ഗാന രംഗത്ത് ദൃശ്യവത്കരിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മദൻ കർക്കി തിരക്കഥയെഴുതിയ ചിത്രത്തിൽ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുണ്ട്.