കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എടുത്തു. എൻ ഐ എ ആണ് കൊച്ചിയിൽ ഇരുവരുടേയും മൊഴി എടുത്തത്. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് അടക്കം മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തതെന്നാണ് സൂചന.സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ ശിവശങ്കറിനെ നേരത്തെ പ്രതിചേർത്തിരുന്നില്ല .ഈ സാഹചര്യത്തിൽ എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് പരിശോധിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.
സ്വര്‍ണം പിടിച്ച ദിവസം മുതല്‍ അദ്ദേഹത്തിന്‍റെ നിര്‍ദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോയത്,ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്‍റെ ഓഡിയോ മുതല്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കരന്‍റെ തിരക്കഥയായിരുന്നവെന്നും നൽകിയ അഭിമുഖത്തിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു.