മുംബൈ: 2015ൽ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന 13 വയസുകാരനെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയി നാല് മാസത്തിലേറെയായി വാരാണസിയിലേക്ക് കൊണ്ടുപോയ 57 കാരനായ വ്യാജ ആൾദൈവം കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.
ഏഴു വർഷം വരെ കഠിന തടവിനാണ് വിധിച്ചിരിക്കുന്നത്.മാസങ്ങൾക്ക് ശേഷം പ്രതിയെയും കൗമാരക്കാരനെയും വാരണാസി റെയിൽവേ സ്റ്റേഷനിൽ കണ്ട ഒരു യാത്രക്കാരൻ കുട്ടിയെ തട്ടിക്കൊണ്ടുപോയതറിഞ്ഞ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരിന്നു.