രാജ്‌കോട്ട്: കേരള ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്തിന് രഞ്ജി ട്രോഫിയിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാവുമെന്ന് റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശാന്ത് ഗുജറാത്തിനെതിരെ കേരളത്തിന്‍റെ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല.
രഞ്ജിയിലേക്കുള്ള തിരിച്ചുവരവില്‍ മേഘാലയക്കെതിരായ ആദ്യ മത്സരത്തിൽ ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടിയിരുന്നു. പരിക്കേറ്റ വിവരം 39കാരനായ ശ്രീശാന്ത് തന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ശ്രീശാന്തിന് ഇനി എപ്പോള്‍ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് അറിയില്ല. ഇതോടെ ആരാധകരും കടുത്ത നിരാശയിലാണ്.