റിയാദ്: മക്ക (Makkah) വിശുദ്ധ പള്ളിയിലെ പ്രധാന കവാടങ്ങളുടെ ബോർഡിൽ ക്യൂ.ആർ കോഡ് (QR code) പതിച്ചു. സന്ദർശകർക്ക് പള്ളിയുടെ പ്രധാന കവാടങ്ങളുടെ പ്രത്യേകതങ്ങളും അവയുടെ പേരുകളും ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് കാണാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും.
ഹറമിലെത്തുന്നവർക്ക് പ്രധാന വാതിലുകൾ പരിചയപ്പെടുത്തുകയും അവയിലൂടെ സേവനങ്ങൾ നൽകുകയുമാണ് ബാർകോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹറം സേവനകാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽജാബിരി പറഞ്ഞു. ക്യൂ.ആർ കോഡ് പതിച്ച വാതിലിനെയും അതിന്റെ പേരിന്റെ കാരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ബാർകോഡിലൂടെ കാണാനാകും. കിങ് അബ്ദുൽ അസീസ് ഗേറ്റിനടുത്ത് സ്ഥാപിച്ച നെയിംബോർഡിലാണ് ആദ്യം ക്യൂ.ആർ കോഡ് സ്ഥാപിച്ചിരിക്കുന്നത്.