വാഷിംഗ്ടൺ: യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു. അമേരിക്കയുടെ നിലപാട് യുക്രൈന് ജനതയ്ക്കൊപ്പമാണെന്ന് ബൈഡന് യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി.വാഷിംഗ്ടണിൽ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.
യുക്രെയ്ൻ അധിനിവേശത്തിന് വ്ലാദിമിർ പുടിൻ മാത്രമാണ് ഉത്തരവാദിയെന്നും ബൈഡൻ ആരോപിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ റഷ്യ വലിയ വില നൽകേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ ആക്രമണമായിരുന്നു യുക്രെയ്നുമേൽ റഷ്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.