ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ തീപിടിത്തത്തിൽ 11 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി അൽ-ഹംറ സ്ട്രീറ്റിലെ ലാ മിറാഡ മാളിലാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരിൽ ഭൂരിഭാഗം പേരും സെക്യൂരിറ്റി ജീവനക്കാരാണ്. രണ്ട് പേരെ രക്ഷപ്പെടുത്തി.ഇരുപതോളം ഫയർ എൻജിനുകൾ നാല് മണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.