ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ.റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്ഫോടനങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഖാര്‍ക്കിവില്‍ മാത്രം കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളടക്കം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. റഷ്യ- യുക്രൈന്‍ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കേ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. റഷ്യന്‍ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചര്‍ച്ചയുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.
ഒറ്റക്കാണെങ്കിലും റഷ്യക്കെതിരെ പോരാട്ടം തുടരുമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമര്‍ സെലൻസ്കി പറഞ്ഞു. റഷ്യ ഒരു തീവ്രവാദ രാഷ്ട്രമായി മാറി, അവരോട് ആരും ക്ഷമിക്കില്ല.ഓരോ യുക്രൈൻ പൗരന്മാരും നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണെന്നും സെലൻസ്കി പറഞ്ഞു.ലോകത്തിന്റെ പല ഭാഗങ്ങളിൽ റഷ്യൻ ആക്രമണത്തിനെതിരെയും സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്.