മോസ്‌കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ലോക്കോമോട്ടിവ് മോസ്‌കോയുടെ ജര്‍മന്‍ പരിശീലകന്‍ മാര്‍ക്കുസ് ജിസ്‌ഡോള്‍ സ്ഥാനം രാജിവെച്ചു. ഒരു നേതാവു തന്നെ യുദ്ധത്തിന് കാരണക്കാരനായ രാജ്യത്ത് തുടരാനാവില്ലെന്ന് ജര്‍മന്‍ പത്രം ബില്‍ഡിന് അനുവദിച്ച അഭിമുഖത്തില്‍ ജിസ്‌ഡോള്‍ പറഞ്ഞു.
“കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിങ്ങള്‍ ഒരു ജനതയെ പീഡിപ്പിക്കാന്‍ ഉത്തരവിടുമ്പോള്‍ ഇങ്ങ് മോസ്‌കോയിലെ പരിശീലന മൈതാനത്ത് നില്‍ക്കാനും കളിക്കാരെ പരിശീലിപ്പിക്കാനും പ്രൊഫഷണലിസം ആവശ്യപ്പെടാനും എനിക്ക് സാധിക്കില്ല. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ തീരുമാനമാണ്, എനിക്ക് അത് പൂര്‍ണ്ണമായും ബോധ്യമുണ്ട്.” – ജിസ്‌ഡോള്‍ പറഞ്ഞു.
എന്നാല്‍ ജിസ്‌ഡോളിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതാണെന്നാണ് ക്ലബ്ബിന്റെ പ്രസ്താവന.