ദുബായ്: പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവിടെ ഭര്‍ത്താവ് മെഹ്നുവിനും മകള്‍ക്കുമൊപ്പമായിരുന്നു റിഫയുടെ താമസം. മരണകാരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.
മരണത്തിന് മണിക്കൂറുകള്‍ മുന്‍പുവരെ സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ. കഴിഞ്ഞമാസമാണ് റിഫ ദുബായിലെത്തിയത്. ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്ന് ഭര്‍ത്താവിനൊപ്പമുളള വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ റിഫ ഷെയര്‍ ചെയ്‌തിരുന്നു. ഭക്ഷണവിഭവങ്ങളെക്കുറിച്ചും വിവിധ ഫാഷന്‍ വസ്‌ത്രങ്ങളെക്കുറിച്ചുമുളള വ്ളോഗുകളിലൂടെയാണ് റിഫ പ്രശസ്‌തയായത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.