ലണ്ടന്‍: യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങൾക്കായി പ്രത്യേക സെഷൻ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച വോട്ടെടുപ്പ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ അംഗത്വ വിഷയത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകും.
യുക്രൈൻ അംഗത്വം നൽകുന്നതിനെ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ എതിർക്കാനുള്ള സാധ്യത കുറവാണ്. റഷ്യയോട് മൃദുസമീപനമുണ്ടായിരുന്ന രാജ്യങ്ങൾ ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾക്കായിരുന്നു.
എന്നാൽ റഷ്യയുടെ യുദ്ധ നടപടിക്ക് പിന്നാലെ ഇരു രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ തിരിഞ്ഞു. ഇരു രാജ്യങ്ങളും യുക്രൈൻ അനുകൂല നിലപാടും സ്വീകരിച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നേരത്തെ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി സംസാരിച്ചിരുന്നു. സെലൻസ്‌കി യൂറോപ്യൻ യൂണിയന്റെ പിന്തുണ അഭ്യർത്ഥിച്ചു. യുക്രൈനോടൊപ്പമാണെന്ന് ഇ.യു തെളിയിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.