ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സത്യ നാദെല്ലയുടെ മകന് മരിച്ചു. സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകൻ സെയിന്‍ നാദെല്ലയാണ് (26) മരിച്ചത്. ജന്മനാ സെറബ്രൽ പാൾസി രോഗബാധിതനായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.
54 കാരനായ സത്യ നദെല്ല 2014ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകുന്ന മികച്ച ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സെയിനെ വളർത്തിയതിലുള്ള അനുഭവങ്ങളിൽ നിന്നാണ് സത്യ അത്തരം ഉത്പന്നങ്ങൾ നിർമിക്കാൻ ആരംഭിച്ചത്.
മൈക്രോസോഫ്റ്റ് ജീവനക്കാരോട് നദെല്ലയുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാനും അനുശോചനം അറിയിക്കാനും അഭ്യർഥിച്ചിട്ടുണ്ട്.