മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 863 പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടുപേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4244 ആയി. കഴിഞ്ഞ ദിവസം 1473 പേരാണ് രോഗമുക്തി നേടിയത്. 3,82,244 ആളുകൾക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. 3,68,677 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. പുതുതായി 57 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ മഹാമാരി പിടിപെട്ട് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 251 ആയി. ഇതിൽ 60 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് കേസുകൾക്ക് കുറവുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.