കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ ഇടപെടൽ നടത്താതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകില്ലെന്ന് കേരള സർക്കാർ പ്രതിനിധി വേണു രാജാമണി വ്യക്തമാക്കി.
‘എംബസിയുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല ഇത്. വിദേശകാര്യ മന്ത്രാലയം മാത്രം ഇടപെട്ടിട്ടും കാര്യമില്ല. കേന്ദ്ര സർക്കാർ ഉന്നത തലത്തിൽ ഇടപെടേണ്ടിവരും’- വേണു രാജാമണി പറയുന്നു. ഏറ്റവും ഉന്നത തലത്തിൽ ഇടപെടേണ്ട ഘട്ടം അതിക്രമിച്ചുവെന്നും വേണു രാജാമണി പറയുന്നു. കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയച്ചതുകൊണ്ട് വലിയ കാര്യമില്ല. നമ്മുടെ പ്രതിസന്ധി കീവിലാണ്. കീവിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് എങ്ങനെ സഹായമെത്തിക്കുമെന്നും എങ്ങനെ പുറത്തേക്ക് അവരെ എത്തിക്കാൻ കഴിയുമെന്നും ഉള്ളതിനാണ് നമ്മുടെ ആദ്യ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.