കീവ്: കീവിലെ റേഡിയോആക്ടീവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ റഷ്യന്‍ മിസൈല്‍ പതിച്ചതിന്റെ ആശങ്കയിലാണ് അധികൃതര്‍. യുക്രൈന്റെ സ്റ്റേറ്റ് ന്യുക്ലിയര്‍ റെഗുലേറ്ററി ഇന്‍സ്‌പെക്ടറേറ്റാണ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നിരന്തരമായുള്ള ബോംബാക്രമണത്തെ തുടർന്നാണ് മിസൈല്‍ പതിച്ചത്. ഓട്ടോമാറ്റിക് റേഡിയേഷന്‍ നിരീക്ഷണ സംവിധാനങ്ങള്‍ താറുമാറായി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആക്രമണം തിരിച്ചറിഞ്ഞത്.
നിലവില്‍ മനുഷ്യന് ഹാനികരമായ റേഡിയോആക്ടീവ് മാലിന്യങ്ങളുടെ സാന്നിധ്യം പ്രദേശത്തില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ബോംബാക്രമണം പൂര്‍ണമായി അവസാനിച്ചാൽ മാത്രമേ തൊഴിലാളികള്‍ക്ക് സംസ്‌കരണ കേന്ദ്രത്തിലേക്ക് പ്രവേശിച്ച നാശത്തിന്റെ തോത് വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.