ഇംഫാൽ: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നവോറം ഇബോചൗബ എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.
ചുരചന്ദ്പൂർ ജില്ലയിലെ ടിപയ്മുഖ് നിയോജകമണ്ഡലത്തിലാണ് സംഭവമുണ്ടായത്. സർവീസ് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണമെന്നും രാജേഷ് അഗർവാള്‍ പറഞ്ഞു.