ന്യൂഡല്‍ഹി: യുക്രൈന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി.
We will send humanitarian aid including medicines to Ukraine: MEA Spokesperson Arindam Bagchi pic.twitter.com/uj6VocixkL
— ANI (@ANI) February 28, 2022
ഇതുവരെ 1396 ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബഗ്ച്ചി അറിയിച്ചു. അതിർത്തിയിൽ കാത്തുനിൽക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. അതിർത്തിയിലേക്ക് നേരിട്ടെത്തരുതെന്നും നിർദേശങ്ങൾ അനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു.
സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനത്ത് തന്നെ തുടരണം. കിയവിലെയും ഖാർകിവിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കിയവിൽ കർഫ്യൂ നീട്ടിയിട്ടുണ്ട്. കിയവിൽ നിന്നുള്ള ആളുകൾ റെയിൽ മാർഗം പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങണം. ട്രെയിൻ യാത്രയാണ് കൂടുതൽ സുരക്ഷിതമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറൻ യുകൈനിലെത്താനാണ് വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുള്ളത്. പക്ഷെ നേരിട്ട് അവിടേക്ക് പോയാൽ വലിയ തിരക്ക് അനുഭവപ്പെടും. അതുകൊണ്ട് നിർദേശം അനുസരിച്ച് മാത്രമേ അങ്ങോട്ട് നീങ്ങാവൂ എന്ന് വിദേശകാര്യവക്താവ് പറഞ്ഞു.