തിരുവനന്തരപുരം: ഉക്രയ്‌നില്‍ കുടുങ്ങി പോയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കീവില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ അവിടത്തെ റെയില്‍വേ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് യുക്രൈന്‍ റയില്‍വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. യാത്രയില്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.