കൊച്ചി: മോള്‍ഡോവയില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാന്‍ നടപടി ആരംഭിച്ചതായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്‌ണന്‍ വ്യക്തമാക്കി. എംബസി ഇല്ലാത്ത മോള്‍ഡോയില്‍ നിന്നുള്ള രക്ഷാദൗത്യം ശ്രമകരമാണെന്നും വിഷയം കേന്ദ്ര സഹമന്ത്രി മുരളീധരനുമായി സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഉക്രയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.