യുക്രൈനിൽ കുടുങ്ങി പോയ തന്റെ മകളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതിയിലെ അഭിഭാഷകയാണ് ഹർജി നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായവും ഉറപ്പാക്കണം. അതിർത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താൻ യുക്രൈൻ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്നിങ്ങനെയാണ് ഹർജിയിലെ ആവശ്യം. എന്നാൽ ആർക്കും പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കേന്ദ്രം മറുപടി നൽകി. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.