മന്ത്രിയാകാൻ താൽപര്യമില്ലെന്ന് വീണ്ടും ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടിയേരി മന്ത്രിസഭയിലേക്കെത്തുമെന്നുള്ള പ്രചരണം വളരെ ശക്തമായിരുന്നു. ഇപ്പോൾ അത്തരം പ്രചാരണങ്ങളെ തള്ളുന്ന പരാമർശമാണ് കോടിയേരി ബാലകൃഷ്‌ണൻ നടത്തിയത്.
മന്ത്രിസഭയിലേക്ക് വരുമെന്ന വാർത്തകൾ വെറും അഭ്യൂഹം മാത്രമാണെന്നും മന്ത്രിസഭ പുനഃസംഘടന ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. മുസ്‌ലിം ലീഗുമായി സഹകരിക്കുമെന്ന പ്രചാരണം തെറ്റാണെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടിയുടെ പ്രവർത്തനം ഒരിക്കൽ കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്, അതിന് ആവശ്യമായ പ്രായോഗിക നടപടികളെ കുറിച്ച് പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.