യുക്രൈനെതിരായ റഷ്യൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിലുള്ള ഫ്രഞ്ച് പൗരന്മാര്‍ രാജ്യം വിടണമെന്ന് നിര്‍ദേശിച്ച് ഫ്രാന്‍സ്. റഷ്യയിലേക്കുള്ള വിമാനങ്ങള്‍ പല രാജ്യങ്ങളും പിന്‍വലിക്കുകയും വ്യോമപാതകള്‍ അടയ്ക്കുകയും ചെയ്തതോടെയാണ് ഫ്രാന്‍സ് പൗരന്മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഫ്രാന്‍സിലേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ പരിമിതമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കഴിവതും വേഗം ഇപ്പോള്‍ ലഭ്യമാകുന്ന മാര്‍ഗങ്ങളിലൂടെ മടങ്ങിയെത്തണമെന്നാണ് നിര്‍ദേശം. ബെലാറസിലുള്ളവര്‍ എത്രയും പെട്ടെന്ന് കരമാര്‍ഗം മടങ്ങിയെത്തണമെന്നും ഫ്രാന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.
റഷ്യന്‍ വിമാനങ്ങള്‍ക്ക് യുറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ഉടമസ്ഥതയിലുള്ളതും റഷ്യയില്‍ റജിസ്റ്റര്‍ ചെയ്തതും റഷ്യന്‍ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യുറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും ഇയു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തും.