കീവ്: യുഎൻ രക്ഷാസമിതിയിൽനിന്നു റഷ്യയെ പുറത്താക്കണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. യുക്രെയ്നിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും യുഎൻ രക്ഷാസമിതിയിൽനിന്നും റഷ്യയെ പുറത്താക്കാൻ ലോകം ഒന്നിക്കണമെന്നും സെലൻസ്കി പറഞ്ഞു.
യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒന്നാണ് റഷ്യ. യുക്രെയ്ൻ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു.
യുക്രെയ്ൻ നഗരങ്ങളിലെ റഷ്യൻ ആക്രമണങ്ങൾ രാജ്യാന്തര ട്രിബ്യൂണൽ അന്വേഷിക്കണം. റഷ്യൻ അധിനിവേശത്തെ ഭരണകൂട ഭീകരതയായി അപലപിക്കുന്നെന്നും സെലൻസ്കി പറഞ്ഞു.