ന്യൂഡല്‍ഹി: റഷ്യ-യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് മൂന്നാം തവണയാണ് യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. രക്ഷാദൗത്യത്തിന്റെ മുന്നേറ്റവും ഇന്ത്യൻ പൗരന്മാരുടെ ആശങ്കയും യോഗം ചർച്ച ചെയ്യും.
യുദ്ധം കടുത്ത യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സർക്കാർ രാവും പകലും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏവരും ഐക്യത്തോടെ നിൽക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
അതേസമയം, യുക്രൈനില്‍ നിന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ട് അതിര്‍ത്തി കടക്കാന്‍ വിസ ആവശ്യമില്ലെന്ന് ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുരാക്കോവ്‌സ്‌കി അറിയിച്ചു.