തിരുവനന്തപുരം: ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനും അടിയന്തര സഹായങ്ങൾ നൽകുന്നതിനും നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്‌ക്ക് കത്ത് അയച്ചു. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായ എല്ലാ സഹായങ്ങൾക്കും മുഖ്യന്ത്രി പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
നേരത്തെ ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നേരെത്തെ ചര്‍ച്ച നടത്തിയിരുന്നു.