സഞ്ജയ് ലീല ബൻസാലിയുടെ (Sanjay Leela Bhansali) ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകരുണ്ട്. സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അലിയ ഭട്ട് (Alia Bhatt) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു ഗംഗുഭായി കത്തിയവാടി (Gangubai Kathiawadi) എന്ന ചിത്രത്തിൻറെ യുഎസ്പി. ഇപ്പോഴിതാ റിലീസിനു ശേഷം ബോക്സ് ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തേക്കാൾ അധികം കളക്ഷനാണ് ശനിയാഴ്ച ലഭിച്ചിരിക്കുന്നത്.
10.50 കോടിയായിരുന്നു ആദ്യ ദിനത്തിലെ ചിത്രത്തിൻറെ കളക്ഷൻ. ശനിയാഴ്ച പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിവസങ്ങളിൽ നിന്ന് 23.82 കോടി. ഇന്ത്യയിൽ നിന്ന് മാത്രമുള്ള നേട്ടമാണിത്. പല സംസ്ഥാനങ്ങളിലും ഇപ്പോഴും കൊവിഡ് മുൻകരുതൽ അനുസരിച്ചുള്ള 50 ശതമാനം പ്രവേശനമാണ് എന്നിരിക്കെ മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് ഇത്. നാല് വർഷത്തിനു ശേഷമാണ് ഒരു സഞ്ജയ് ലീല ബൻസാലി ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ദീപിക പദുകോൺ റാണി പദ്മാവതിയായി എത്തിയ പദ്മാവത് ആയിരുന്നു അദ്ദേഹത്തിൻറെ ഇതിനുമുൻപെത്തിയ ചിത്രം.
#GangubaiKathiawadi witnesses super growth on Day 2… Tier-2 cities – which weren’t too strong on Day 1 – join the party on Day 2… Strong word of mouth has come into play, hence expect bigger numbers on Day 3… Fri 10.50 cr, Sat 13.32 cr. Total: ₹ 23.82 cr. #India biz. pic.twitter.com/dPHq8cthI1
— taran adarsh (@taran_adarsh) February 27, 2022