ഞെട്ടിപ്പിക്കുന്ന ചില വാര്‍ത്തകള്‍ക്കായി തയ്യാറാകൂ! ഭൂമിയുള്‍പ്പെടെ മുഴുവന്‍ സൗരയൂഥവും അടങ്ങുന്ന നമ്മുടെ ക്ഷീരപഥ ഗ്യാലക്സി തൊട്ടടുത്തുള്ള ആന്‍ഡ്രോമിഡ ഗ്യാലക്സിയുമായി കൂട്ടിയിടിയിലേക്ക് നീങ്ങുന്നുവെന്ന് സൂചനകൾ. നാസ 2012-ല്‍ ഇതുസംബന്ധിച്ച ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സംഭവം 4.5 ബില്യണ്‍ വര്‍ഷത്തേക്ക് സംഭവിക്കില്ലെന്നായിരുന്നു അന്നു നാസയുടെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോള്‍, ഈ പ്രക്രിയ ഇതിനകം ആരംഭിച്ചിരിക്കാമെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു!
ഗ്യാലക്സികള്‍ കൂട്ടിയിടിക്കുമ്പോള്‍, പുതിയ നക്ഷത്രങ്ങള്‍ ജനിക്കുകയും ഗുരുത്വാകര്‍ഷണ ബലങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടുകയും ചെയ്യുന്നു, ഇത് ഗ്യാലക്സിയുടെ മുഴുവന്‍ പ്രവര്‍ത്തനത്തെയും മാറ്റിമറിക്കുന്നു. ഈ വലിയ ബഹിരാകാശ ദുരന്തത്തെ ഭൂമിയും സൗരയൂഥവും അതിജീവിക്കുമോ എന്നതാണ് ഉയരുന്ന പുതിയ ചോദ്യം. ക്ഷീരപഥ ഗ്യാലക്സിയും ആന്‍ഡ്രോമിഡ ഗ്യാലക്സിയും തമ്മിലുള്ള ഗ്യാലക്സി ലയനം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുകയും ചെയ്തു.