കൊച്ചി: യുക്രെയിനില്‍ നിന്ന് ഉള്ള ആദ്യമലയാളി സംഘം കൊച്ചിയിൽ എത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ 11 വിദ്യാര്‍ഥികളാണ് എത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ മുംബൈയിൽ എത്തിയത്.
മുംബൈയില്‍ എത്തിയത് മുതലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റൊമേനിയന്‍ അതിര്‍ത്തിയില്‍ ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെയും രക്ഷിക്കണമെന്നും ഇവര്‍ പറയുന്നു .
അതേസമയം, രാജ്യത്ത് എത്തിയ മൂന്ന് വിമാനങ്ങളിലായി 82 മലയാളികള്‍ തിരിച്ചെത്തിയിട്ടുണ്ട്.