ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്ത്’ പരിപാടിയിൽ രാജ്യത്തും വിദേശത്തുമുള്ള ജനങ്ങളുമായി തന്റെ ചിന്തകൾ പങ്കിടും.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയുടെ 86-ാം എപ്പിസോഡാണിത്. ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസത്തെ ‘മൻ കി ബാത്ത്’ സംപ്രേക്ഷണത്തിനായി ആശയങ്ങളും നിർദ്ദേശങ്ങളും തേടിയിരുന്നു. ഈ മാസത്തെ മൻ കി ബാത്ത് പരിപാടി ഫെബ്രുവരി 27-ന് നടക്കുമെന്നും നിങ്ങളുടെ നിർദ്ദേശങ്ങൾക്കായി മുമ്പത്തെപ്പോലെ ഞാൻ ആകാംക്ഷാഭരിതനാണെന്നും… MyGov, NaMo ആപ്പിൽ എഴുതൂ എന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞിരുന്നു. അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്ത് നിങ്ങളുടെ സന്ദേശം രേഖപ്പെടുത്തുകയും ചെയ്യാം.