തിരുവനന്തപുരം : സംഘ്പരിവാർ നടത്തുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളുടെ തുടർച്ചയാണ് മുസ്‌ലിം വിദ്യാർഥിനികളുടെ മൗലികാവകാശങ്ങളും വിദ്യാഭ്യാസ അവകാശവും തടയുന്ന ഭരണകൂട സംവിധാനങ്ങളുടെ നടപടികൾ എന്ന് കെ മുരളീധരൻ എം.പി. കർണാടകയിലെ ഹിജാബ് നിരോധനം ഇതിൻ്റെ ഭാഗമാണെന്നും ആർ എസ് എസിൻ്റെ അജണ്ടകൾക്ക് കുടപിടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഇടപെടലുകൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.
നൂറുകണക്കിന് വിദ്യർത്ഥിനികൾക്ക് വിദ്യാഭ്യാസം തന്നെ നിഷേധിക്കപ്പെടുന്ന തീരുമാനവുമായി സംഘ്പരിവാർ സർക്കാറുകൾ മുന്നോട്ട് പോകുമ്പോൾ പൊതു സമൂഹം പുലർത്തുന്ന മൗനം അപകടകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക” എന്ന തലക്കെട്ട് ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് രാജ്ഭവനിലേക്ക് നടത്തിയ ഹിജാബ് ഡിഗ്നിറ്റി മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

















