ലഹരി കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആരുടെ കൂടെ ഫോട്ടോ ഉണ്ടെന്നോ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണെന്നോ നോക്കാതെയാണ് ലഹരി കേസില്‍ പ്രതികളെ പിടികൂടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐജി തലത്തിലുള്ള അന്വേഷണ സംഘവും ഡാന്‍സാഫ് ടീമുകളും എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി പൂര്‍ണമായും സംയോജിപ്പിച്ചാണ് നിലവില്‍ ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളുമായും മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഒക്ടോബര്‍ ആദ്യവാരം കേന്ദ്ര ഏജന്‍സികളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മന്ത്രി കെ. മുരളീധരന്‍. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുക മാത്രമല്ല, ലഹരിമുക്തി റീഹാബിലിറ്റേഷനും ശാസ്ത്രീയ രീതിയിലുള്ള പുതിയ പ്രോട്ടോക്കോളും ഐഎംഎയുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്നും ലഹരിയെ വേരോടെ പിഴുതെറിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















